അടുക്കളതന്നെ ഒരു തോട്ടമായി മാറുമ്പോൾ
പല രോഗങ്ങൾക്കുമുള്ള ഔഷധം ഭക്ഷണം തന്നെയാണ്. പോഷക സമ്പുഷ്ടമായ ഭക്ഷണത്തിൻറെ വിളനിലമായി നമ്മുടെ അടുക്കളകൾ മാറണം. അടുക്കളത്തോട്ടങ്ങളല്ല,
‘അടുക്കളത്തന്നെ തോട്ടങ്ങളായി’ മാറുമ്പോഴാണ്, കുടുംബത്തിൻറെ ഭാഷ്യക്ഷാമവും വിഭവദാരിദ്ര്യവും പോഷകക്കുറവും പരിഹരിക്കപ്പെടുകയുള്ളു .
ശരീരകോശങ്ങളുടെ വളർച്ചക്കുംപോഷണത്തിനും അതിജീവനത്തിനും ആവശ്യമായ
മൈക്രോ ന്യൂട്രിയൻറുകളുടെ അഭാവമാണ് പലപ്പോഴും രോഗാവസ്ഥക്ക് കരണമായിമാറുന്നത്.
കാൻസർ പോലുള്ള മാരക രോഗങ്ങൾ പോലും ഉണ്ടാകുന്നതിനു ചില വൈറ്റമിനുകളുടെ കുറവും കാരണമാകുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
പകർച്ച വ്യാധികളെപോലും ചെറുക്കുന്ന കരുത്തുറ്റ ശരീര നിർമ്മിതിയിൽ കുടുംബത്തിൻറെ പാചകപ്പുരകളായ അടുക്കളക്ക് പ്രഥമ സ്ഥാനമാണുള്ളത്.
മൃതഭക്ഷണം വിളമ്പുന്ന തീൻ മേശയിലല്ല,
ജീവൻ തുടിക്കുന്ന അടുക്കളയിലാണ് നമ്മുടേയും സമൂഹത്തിൻറെയും ആരോഗ്യവും ആയുസ്സും അതിജീവനവുംസാധ്യമാകുന്നത്.
മൈക്രോഗ്രീൻ ഉണ്ടാക്കുന്ന വിധം
മുളപ്പിച്ച ധാന്യങ്ങളല്ല,
മുളച്ച് 10 - 15 ദിവസത്തിനുള്ളിൽ വരുന്ന ഇലകളും തണ്ടുകളും ആണ് ഉപയോഗിക്കേണ്ടത്.
ധാന്യങ്ങൾ അഞ്ചാറു മണിക്കൂർ വെള്ളത്തിലിട്ട് വെയ്ക്കുക. പിന്നെ വാരിയെടുത്ത്, പാത്രത്തിലോ ട്രേയിലോ, നനഞ്ഞ കോട്ടൺ തുണിയിൽ വിതറിയിടുക.
ദിവസവും രണ്ട് നേരം വെള്ളം സ്പ്രേ ചെയ്ത് നനയ്ക്കുക.
മൂന്നാം ദിവസം മുളച്ച് പൊങ്ങും.
അഞ്ചാം ദിവസം മുതൽ ഉപയോഗിച്ച് തുടങ്ങാം.
വേരോടെ പറിച്ച്, കഴുകി കറിവെക്കുകയോ, ജൂസാക്കി മാറ്റി കഴിക്കുകയോ,സലാഡിൽ നേരിട്ട് ഇട്ട് കഴിക്കുകയോ ചെയ്യാം.
വേവിക്കാതെ പച്ചയ്ക്ക് കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
അടുക്കളയിൽ തന്നെ മൈക്രൊഗ്രീൻ ഉണ്ടാക്കിയെടുക്കാം.
വെളിച്ചം കിട്ടുന്ന ഭാഗത്ത് അലമാരയിലോ തട്ടിലോ ട്രേകൾ വെയ്ക്കാം. സ്ഥലമില്ലെങ്കിൽ പുറത്തുമാകാം.
ചെറുപയർ, കടല, മുതിര, വൻപയർ, ഉഴുന്ന്, നിലക്കടല, എള്ള്, ഉലുവ, ഗോതമ്പ്, മുത്താറി എന്തും ഇങ്ങനെ മുളപ്പിച്ച് കറിയും ഉപ്പേരിയും സലാഡുമൊക്കെയാക്കി കഴിക്കണം.
ബാബുരാജ് മുല്ലത്തൊടി,
വയനാട്
No comments:
Post a Comment