സൈലൻറ് വാലി |
നിശ്ശബ്ദതതൻ മധുരമാം സംഗീതം
ഇത്താഴ്വരയിൽനിന്നാഹാ ! ശ്രവിച്ചു ഞാൻ
എത്രയുദാരം ! ഉദാത്തം ! ഉന്മേഷദം !
ഹൃത്തന്ത്രികളിലതേറ്റുവാങ്ങുന്നു ഞാൻ !
ഇത്താഴ്വരയിൽനിന്നാഹാ ! ശ്രവിച്ചു ഞാൻ
എത്രയുദാരം ! ഉദാത്തം ! ഉന്മേഷദം !
ഹൃത്തന്ത്രികളിലതേറ്റുവാങ്ങുന്നു ഞാൻ !
---- ---- ---- ---- ---- ---- ---- ---- ---- ----
ഈ ഹരിതാഭതൻ രക്ഷയ്ക്ക് ഞങ്ങൾതൻ
ജീവിതം പോലും പകരം താരാമിനി !
ഒ.എൻ .വി.
സൈലൻറ്വാലി സന്ദർശിച്ച് മടങ്ങുമ്പോൾ എഴുതിയത് ( 31 .1 .2007 )
കടപ്പാട് : മാതൃഭൂമി ആഴ്‌ചപ്പതിപ്പ്
കേരളത്തിൻറെ ഒരേയൊരു മഴക്കാടാണ് , പാലക്കാട് ജില്ലയിലെ സൈലൻറ് വാലി.
ഈ ഹരിതാഭതൻ രക്ഷയ്ക്ക് ഞങ്ങൾതൻ
ജീവിതം പോലും പകരം താരാമിനി !
ഒ.എൻ .വി.
സൈലൻറ്വാലി സന്ദർശിച്ച് മടങ്ങുമ്പോൾ എഴുതിയത് ( 31 .1 .2007 )
കടപ്പാട് : മാതൃഭൂമി ആഴ്‌ചപ്പതിപ്പ്
കേരളത്തിൻറെ ഒരേയൊരു മഴക്കാടാണ് , പാലക്കാട് ജില്ലയിലെ സൈലൻറ് വാലി.
ചീവിടുകളുടെ ശബ്ദമില്ലാത്തതു കൊണ്ടാണ് വിദേശികള്‍ ഈ പ്രദേശത്തെ 'സൈലൻറ് വാലി' അഥവാ 'നിശബ്ദ താഴ്വര' എന്നു വിളിച്ചത്.
പ്രാദേശികമായി ഇവിടുത്തെ വനങ്ങളെ 'സൈരന്ധ്രി വനം' എന്നു വിളിക്കുന്നു.
പാണ്ഡവരും പാഞ്ചാലിയും (സൈരന്ധ്രി ) അവരുടെ അജ്ഞാതവാസ കാലത്ത്, കഴിഞ്ഞ് കൂടിയത് ഇവിടെയാണെന്ന് ഒരു ഐതീഹ്യം ഉണ്ട്.
ഈ സൈരന്ധ്രി വനത്തെ അമൃതൂട്ടി ഒഴുകികൊണ്ടിരിക്കുന്ന പുഴയാണ് കുന്തിപ്പുഴ.
സൈലൻറ് വാലി യുടെ കിഴക്കുവശം അട്ടപ്പാടി വനം,പടിഞ്ഞാറ് നിലമ്പൂർ വനം. തെക്ക് നീലഗിരി കാടുകൾ.
89ചതുരശ്ര കിലോമീറ്റർ ആണ് ഈ ദേശീയ ഉദ്യാനത്തിൻറെ വിസ്‌തൃതി.
വംശനാശം നേരിടുന്ന സിംഹവാലന്‍, ഭുമിയില്‍ ആകെയുള്ളതിൻറെ പകുതിയും ഇവിടെയാണെന്നാണ് കണക്കുകള്‍.
നാടന്‍കുരങ്ങ്, കരിങ്കുരങ്ങ്, കടുവ, പുള്ളിപ്പുലി, വരയാട്, പുള്ളിവെരുക്, കൂരന്‍, കാട്ടാട്, കാട്ടുപൂച്ച, കാട്ടുപട്ടി,മലയണ്ണാന്‍, മരപ്പട്ടി തുടങ്ങി 300 ഇനം ജീവികളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
50 ഓളം പാമ്പുകളും 25 ഇനം തവളകളും 100 ഇനം ചിത്രശലഭങ്ങളും 400 ഇനം മറ്റു ശലഭങ്ങളും ഈ കാട്ടിലുണ്ട്.
1000 സസ്യവംശങ്ങൾ ഇവിടുത്തെ മഴക്കാടുകളിൽ കാണപ്പെടുന്നു.
966 ഇനം സസ്യങ്ങളും പുഷ്പിക്കുന്നവയാണ്. 108 ഇനം ഓർക്കിഡുകളും അവയിൽ പെടുന്നു.
170 ഇനം പക്ഷികളെ കണ്ടെത്തിയിട്ടുള്ളവയിൽ 31 ഇനം ദേശാടകർ ആണെന്നാണ് അനുമാനം.
കാടുകാണാൻ സൈരന്ധ്രിയിൽ വനം വകുപ്പ് നിർമ്മിച്ച നൂറടി ഉയരമുള്ള ഒരു വാച്ച് ടവറുണ്ട്.
കുന്തിപ്പുഴയുടെ തീരത്ത് രാജീവ് ഗാന്ധി വന്നതിൻറെ ഓര്‍മകളുമായി നില്‍ക്കുന്ന സ്തൂപം,
സൈലൻറ് വാലിയുടെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ അനാവൃതമാകുന്ന മ്യൂസിയം എന്നിവയാണ് മറ്റ് കാഴ്ചകൾ.
വാച്ച് ടവർ |
ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് സന്ദർശിക്കാൻ ഏറ്റവും നല്ല സമയം.
തൊട്ടടുത്ത് താമസ സൗകര്യമുള്ള നഗരം മണ്ണാര്‍ക്കാടാണ്.
വിമാനത്താവളം
കോയമ്പത്തൂർ 90 കി മി.
കോഴിക്കോട് 120 കി. മീ.
റെയില്‍വേ സ്റ്റേഷന്‍
പാലക്കാട് 70 കി. മീ
മണ്ണാര്‍ക്കാട് നിന്ന് അഗളിക്കുള്ള ആനക്കട്ടി റോഡിലൂടെ 18 കിലോമീറ്റര്‍ സഞ്ചരിച്ച് മുക്കാലിയില്‍ എത്തണം.
അവിടെയാണ് പ്രവേശനകവാടം.
താമസിക്കാനും വിവിധ പാക്കേജ് പ്രകാരമുള്ള ട്രെക്കിങ്ങില്‍ പങ്കെടുക്കാനും വനം വകുപ്പുമായി ബന്ധപ്പെടാവുന്നതാണ്.
Contact Address:
Silent Valley National Park
Mukkali P.O, Mannarkkad, Palakkad - 678582
+91 8589895652, 9645586629
mail@silentvalley.gov.in
Mon - Sat: 10am - 5pm
Do you wish to add content
Or
Help us find mistakes in this blog?
Please Click The Below Link
No comments:
Post a Comment