മത്തി / ചാള തോരൻ

മത്തി തോരൻ
മീൻ കറിവെച്ചും വറുത്തും കഴിച്ച് മടുത്തുവോ?
ഇന്ന് ഒരു ചെറിയ മാറ്റമാകാം.

മത്തി / ചാള  തോരൻ
കേരളത്തിൻറെ  ഭക്ഷണമേശകളിലെ  ഇഷ്ടവിഭവമാണ് മത്തി.
വളരെ രുചികരമായ വിഭവമാണ് മത്തി തോരൻ.
തേങ്ങ ഉപയോഗിച്ചുള്ള ഒരു വിഭവമാണ് തോരൻ.
നിങ്ങൾക്ക് മത്തിക്ക് പകരം മറ്റേതൊരു മത്സ്യവും ഉപയോഗിക്കാം. 
ഇത് വളരെ വേഗത്തിലും എളുപ്പത്തിലും ഉണ്ടാക്കാവുന്ന വിഭവമാണ്.


ചേരുവകൾ
ചാള (മത്തി): 6 എണ്ണം
പച്ചമുളക് : 4 എണ്ണം 
തേങ്ങ : 1 കപ്പ് (ചിരകിയത്)
ഇഞ്ചി : 1/2 ടീസ്പൂൺ (ചിരകിയത്)
വെളുത്തുള്ളി : 3 അല്ലി
ചെറിയ ഉള്ളി : 2 എണ്ണം
മഞ്ഞൾപ്പൊടി : 1/4 ടീസ്പൂൺ
വെളിച്ചെണ്ണ : 2 ടീസ്പൂൺ
മലബാർ പുളി (കുടം പുളി) : 1 കഷണം
കറിവേപ്പില: 1-2 അല്ലി
ഉപ്പ്: ആവശ്യാനുസരണം
വെള്ളം: ആവശ്യാനുസരണം


തയ്യാറാക്കുന്ന വിധം
ദ്യം തേങ്ങ, മുളക്, ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ മിക്സർ ഗ്രൈൻഡറിൽ ചതച്ചെടുക്കുക  
(പൾസ് മോഡ് ഉപയോഗിക്കുക).
 പ്രത്യേകം ശ്രദ്ധിക്കുക 
ഇത് ചതച്ചെടുക്കാനെ പാടുള്ളൂ, പേസ്റ്റ് പരുവത്തിൽ അരക്കരുത്.  
ഇത് മാറ്റി വയ്ക്കുക.


രു മൺചട്ടിയിൽ  (മൺചട്ടി നിർബന്ധമില്ല) മത്തി, കുടം പുളി എന്നിവ കുറച്ച് വെള്ളത്തിൽ വേവിക്കുക.
ഇതിലേക്ക് ഉപ്പും മഞ്ഞൾപ്പൊടിയും ചേർക്കുക. 
ഇത് തിളക്കാൻ തുടങ്ങുമ്പോൾ, മൃദുവായി ഇളക്കി കൊടുത്ത് മൺചട്ടി ഒരു അടപ്പു കൊണ്ട്മൂടുക. ഇപ്പോൾ, തീജ്വാല കുറക്കണം.


ത്സ്യം പൂർണ്ണമായും വെന്തുകഴിഞ്ഞാൽ തേങ്ങാ മിശ്രിതം ചേർക്കുക.
എന്നിട്ടു ഇത്  നന്നായി കൂട്ടിക്കലര്‍ത്തുക.


റിവേപ്പില ചേർക്കുക. അവസാനം, വെളിച്ചെണ്ണ ഒഴിക്കുക, 
ഇളക്കികൊടുക്കുക. വാങ്ങുക.

മെച്ചപ്പെട്ട ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡിനാൽ സമ്പുഷ്ടമാണ്‌ മത്തി.
ഒമേഗ-3 കൂടാതെ ജീവകം ഡി, കാൽസ്യം, ബി12, മാംസ്യം എന്നിവയും മത്തിയിൽ അടങ്ങിയിട്ടുണ്ട്.
പ്രതിദിനം സാധാരണ കഴിക്കുന്ന മത്തിയിൽ നിന്ന് 13 ശതമാനം ജീവകം ബി 12 ലഭിക്കുന്നു.

എഴുത്തും ചിത്രങ്ങളും 
മഹേശ്വരി ടി ഹരികുമാർ
നിലമ്പൂർ 

Do you wish to add content 
Or
Help us find mistakes in this blog? 
Please Click The Below Link

2 comments: